തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇടത് മുന്നണി നേടാൻ പോകുന്നത് ചരിത്ര വിജയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗോവിന്ദൻ. ഫലം വരും വരെ യുഡിഎഫും ബിജെപിയും വൻ വിജയത്തെക്കുറിച്ച് പ്രസംഗിക്കുമെന്നും കഴിഞ്ഞ തവണത്തെക്കാൾ വലിയ വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്താകെ കാണുന്നത്. എൽഡിഎഫിനെതിരെ യുഡിഎഫിനും ബിജെപിക്കും ഒന്നും പറയാനില്ല. ശബരിമല വോട്ടിനെ ബാധിക്കില്ലെന്ന് എ കെ ആന്റണി ഉൾപ്പെടെ പറയുന്നതാണ് സാഹചര്യമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും നടിയെ ആക്രമിച്ച കേസിലും കോണ്‍ഗ്രസിനെ ഗോവിന്ദന്‍ വിമര്‍ശിച്ചു. യുഡിഎഫ് യഥാര്‍ത്ഥത്തില്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിജീവിതമാരുടെ ആക്ഷേപങ്ങളും പരാതികളും പീഡനങ്ങളും ഉയര്‍ന്നുവരുമ്പോള്‍ അതിനെ സാധൂകരിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ ഉയർന്ന രണ്ടാമത്തെ ആക്ഷേപം ബോധപൂര്‍വ്വം ഉണ്ടാക്കിയതാണെന്ന് പറയുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തി. കെപിസിസി പ്രസിഡന്റ് തന്നെയാണ് ആ ആക്ഷേപം ഉന്നത പൊലീസ് സംവിധാനത്തിന്റെ മുന്നില്‍ എത്തിച്ചത്. എന്നിട്ട് ഇപ്പോഴും മാറിനിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുന്ന ജീര്‍ണമായ നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
















