തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുമ്പോൾ മികച്ച പോളിങ് ശതമാനമാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 44 ശതമാനം പോളിങ് രേഖപ്പെടുത്തി.
മലപ്പുറത്താണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. 36.58 ശതമാനം പോളിങ് രേഖപ്പെടുത്തി.ആദ്യഘട്ട പോളിങ്ങിൽ നിന്ന് വ്യത്യസ്തമായി വൻ മുന്നേറ്റമാണ് വടക്കൻ ജില്ലകളിൽ പോളിങ്ങ് ദിനത്തിൽ കാണാനാവുന്നത്.
പലയിടത്തും പുലർച്ചെ മുതൽ ആരംഭിച്ച നീണ്ട ക്യു ഇപ്പോഴും തുടരുകയാണ്. ചിലയിടങ്ങളിൽ ഇവിഎമ്മിലെ തകരാർ വോട്ടെടുപ്പിനെ ബാധിച്ചിട്ടുണ്ട്.
തൃശൂർ 25.22%, പാലക്കാട് 25.95%, കോഴിക്കോട് 25.53%, വയനാട് 24.94%, കണ്ണൂർ 24.80%, കാസർകോട് 24.81% എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ആദ്യ അഞ്ച് മണിക്കൂറിലെ പോളിങ് ശതമാനം.
വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്.തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്തുകൾ, ഏഴ് ജില്ലാ പഞ്ചായത്ത്, 47 നഗരസഭ, മൂന്ന് കോർപ്പറേഷൻ എന്നിവടങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആകെ 1,53,37,176 വോട്ടർമാരാണ് പട്ടികയിലുള്ളത്. 7246269 പുരുഷൻമാർ, 8090746 സ്ത്രീകൾ, 161 ട്രാൻസ്ജെൻഡർ എന്നിവർ ഉൾപ്പെടുത്തുന്നു. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 38,994 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്.ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 28,274-ഉം, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3,742-ഉം, ജില്ലാ പഞ്ചായത്തിലേക്ക് 681-ഉം, മുനിസിപ്പാലിറ്റികളിലേക്ക് 5,546-ഉം, കോർപ്പറേഷനുകളിലേക്ക് 751-ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
















