കോണ്‍ഗ്രസിനെതിരായ മുഖ്യമന്ത്രിയുടെ സ്ത്രീലമ്പടന്‍ പരാമര്‍ശത്തില്‍ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിസഭയില്‍ ലൈംഗിക അപവാദക്കേസില്‍പ്പെട്ട എത്രപേരുണ്ടെന്ന് എണ്ണിനോക്കിയാല്‍ നന്നായിരിക്കുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പൂഴ്ത്തിവെച്ചു. പന്ത്രണ്ട് ദിവസത്തോളം പരാതി കൈയില്‍വെച്ച് മുഖ്യമന്ത്രി എന്ത് ചെയ്തുവെന്ന് സതീശന്‍ ചോദിച്ചു.
രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കുന്നുവെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമര്‍ശം സതീശന്‍ തള്ളി. കൃത്യമായി തയ്യാറാക്കിയ പരാതിയാണ് കോടതിയില്‍ നല്‍കിയതെന്നും അതില്‍ ഒന്നും പറായാനാവില്ലെന്നും സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് പറഞ്ഞത് അതൊരു വെല്‍ഡ്രാഫ്റ്റഡ് ഡ്യോകുമെന്റ് ആണെന്നാണ്. അതിലെന്താണ് തെറ്റ്? ഞാന്‍ അത് വായിച്ചതാണ്. അതില്‍ നിയമപരമായി തന്നെ തയ്യാറാക്കിയ പരാതിയാണ്. ആര് പരാതി കൊടുത്താലും അത് കൃത്യമായി തയ്യാറാക്കിയതായിരിക്കണം. അത് ഒരു തെറ്റല്ല- വി ഡി സതീശന്‍ പറഞ്ഞു.
















