കോട്ടയം പൂവത്തുംമൂട്ടിൽ കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പൂവത്തുംമൂട് വെട്ടിമറ്റത്തില്‍ വീട്ടില്‍ ദേവദത്താണ് കൈവരിയില്ലാത്തെ കിണറിന്റെ സമീപത്ത് കളിക്കുന്നതിനിടെ കാല്‍വഴുതിയാണ് കിണറ്റില്‍ വീണത്.
എന്നാൽ ആ അഞ്ചുവയസുകാരൻ കിണറിൽ വെള്ളം കോരാനായി ഉപയോഗിക്കുന്ന തൊട്ടിയുടെ കയറിൽ തൂങ്ങി പിടിച്ചു അത്ഭുദകരമായി നിന്നു. കരച്ചിൽ കേട്ട് നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
















