തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ, കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിശ്വസ്തനും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെനി നൈനാന് പരാജയം. അടൂർ നഗരസഭയിലെ എട്ടാം വാർഡിലാണ് ഫെനി നൈനാൻ മത്സരിച്ചത്. വാർഡ് ബി.ജെ.പി നിലനിർത്തുകയായിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയാണ് ഈ സീറ്റിൽ വിജയിച്ചത്.
















