തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തില്‍ എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി ബിഗ്‌ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യർ തീരുമാനിക്കുമെന്നും കമ്മ്യൂണിസ്റ് മൂല്യം ഉള്ള ജനത പിണറായി വിജയനെ ആട്ടി ഇറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടമെന്നും അഖില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അഖില്‍ മാരാര്‍ പങ്കുവെച്ച കുറിപ്പ്
‘സ്വർണ്ണം കട്ടവനാരപ്പാ….സഖാക്കളാണെ അയ്യപ്പാ…
ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യർ തീരുമാനിക്കും…കമ്മ്യൂണിസ്റ് മൂല്യം ഉള്ള ജനത പിണറായി വിജയനെ ആട്ടി ഇറക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ നേട്ടം.. വിജയം സൂഷ്മതയോടെ കൈകാര്യം ചെയ്തു മുന്നേറാൻ UDF ന്റെ പോരാളികൾക്ക് കഴിയട്ടെ. എല്ലാ വിധ ആശംസകളും,’ അഖില്‍ കുറിച്ചു.
















