കോട്ടയത്ത് ആഹ്ലാദപ്രകടനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് സ്വദേശിയായ ജോൺ പി തോമസ് ആണ് മരിച്ചത്. പള്ളിക്കത്തോട് കോൺഗ്രസും കേരള കോൺഗ്രസ് (എം) പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം കണ്ട്, അത് തടയാൻ എത്തിയപ്പോഴാണ് ജോൺ പി തോമസ് കുഴഞ്ഞുവീണത്.
സംഘർഷത്തിൽപ്പെട്ട ഒരാൾ അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. സഹോദരൻ കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റാണെന്ന് റിപ്പോർട്ടുണ്ട്.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തെ ചികിത്സയിലായിരുന്നയാളാണ് ജോൺ പി തോമസ്. കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
STORY HIGHLIGHT : celebration-clash-man-dies-after-collapsing/
















