ബിഹാർ: ബിഹാറിലെ നവാഡയിൽ വസ്ത്രം ഊരി പരിശോധിച്ച് മുസ്‌ലിം ആണോ എന്ന് ഉറപ്പാക്കിയ ശേഷം 40 കാരനെ ക്രൂരമായി കൊലപ്പെടുത്തി. ബിഹാർ ഷരീഫ് സ്വദേശി മുഹമ്മദ് അഥർ ഹുസൈൻ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് മുമ്പ് അഥർ ഹുസൈനെ തടഞ്ഞുവയ്ക്കുകയും പാന്റ് അഴിച്ചു മുസ്‌ലിം ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഗുരുതതരമായി പരിക്കേറ്റ അഥർ ആശുപത്രിക്കിടക്കയിൽ നിന്ന് പൊലിസിന് മരണ മൊഴി നൽകിയിരുന്നു.
ഗ്രാമങ്ങളിൽ വസ്ത്രങ്ങൾ വിൽപ്പനനടത്തിയാണ് ഹുസൈൻ ഉപജീവനത്തിനുള്ള മാർഗ്ഗം കണ്ടെത്തുന്നത്. പതിവ് പോലെ വസ്ത്രങ്ങൾ വിൽക്കാനിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഭട്ട്പൂർ ഗ്രാമത്തിനടുത്തെത്തിയപ്പോൾ ഒരു സംഘം ആളുകൾ വളയുകയും ആക്രമിക്കുകയമുായിരുന്നു. കൈയിലുണ്ടായിരുന്ന 18,000 രൂപയും ഇരുചക്രവാഹനവും തട്ടിയെടുത്തു.
തുടർന്ന് സംഘം അടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കാൻ തുടങ്ങി. മുസ്‌ലിം ആണോ എന്ന് ചോദിച്ചായിരുന്നു ആക്രമണം തുടങ്ങിയത്. തീയിൽ ചൂടാക്കിയ ഇരുമ്പ് ദണ്ഡുകളും മർദിക്കാൻ ഉപയോഗിച്ചു. കഴുത്തും വയറും ഞെരിച്ചതോടെ വായിൽനിന്ന് രക്തം വരുകയുംചെയ്‌തു. വടിയുംഇരുമ്പ്ദണ്ഡുംഉപയോഗിച്ചുള്ള മർദനത്തിൽതലതകർന്നു.മൂർച്ചയുള്ള ആയുധം ഉപയോഗിച്ച്
അദ്ദേഹത്തിന്റെ ചെവികൾ മുറിച്ചുമാറ്റുകയുംചെയ്തു. അക്രമികൾ അഥറിൻ്റെ വിരലുകളും തകർത്തു. സ്വകാര്യ ഭാഗങ്ങളിൽ പെട്രോൾ ഒഴിച്ച് പൊളിച്ചതായും യുവാവ് മൊഴിനൽകി. സംഭവത്തിൽ അഥറിന്റെ ഭാര്യ ശബ്‌നം പർവീൻ നൽകിയ പരാതിയിൽ പ്രദേശത്തെ ഹിന്ദുത്വ സംഘടനാ പ്രവർത്തകരായ സോനു കുമാർ, രഞ്ജൻ കുമാർ, ശ്രീ കുമാർ എന്നിവരുൾപ്പെടെ നാലുപേരെ റോഹ് പൊലിസ് അറസ്റ്റ്ചെയ്തു.
















