വോട്ടുചോരിയുമായി ഇന്ത്യാ സഖ്യത്തിന് യാതൊരു ബന്ധവുമില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ല. ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്റേതായ അജണ്ട നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വോട്ട് ചോരിയും എസ്ഐആറും കോണ്‍ഗ്രസ് പ്രധാന വിഷയങ്ങളാക്കിയതില്‍ ഞങ്ങള്‍ക്കൊന്നും പറയാനില്ലെന്ന് ഒമർ അബ്ദുല്ല പറഞ്ഞു.
വോട്ട് ചോരിയുമായി ബന്ധപ്പെട്ട് ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും വിമര്‍ശിച്ച് ‘വോട്ട് ചോര്‍ ഗഡ്ഡി ഛോഡ്’ എന്ന പേരില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് തള്ളി ഇന്ത്യാ സഖ്യത്തിലെ കക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തിയത്.
















