യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ സാധ്യമായേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റ് സെലെൻസ്‌കിയുമായി ഞാൻ ദീർഘനേരം സംസാരിച്ചു. കൂടാതെ, ജർമ്മനി, ഇറ്റലി, നാറ്റോ, ഫിൻലാൻഡ്, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, പോളണ്ട്, നോർവേ, ഡെൻമാർക്ക്, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളുടെ തലവന്മാരുമായും ഞാൻ സംസാരിച്ചു.വളരെ നീണ്ട ചർച്ചകൾ നടത്തി” ട്രംപ് പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നേരിട്ട് സംസാരിച്ചതായും യുദ്ധം അവസാനിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു എന്നും പറഞ്ഞതായി ട്രംപ് പറഞ്ഞു. യൂറോപ്യൻ നേതാക്കളുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായും സംസാരിച്ചശേഷമാണ് ട്രംപിന്റെ പ്രതികരണം.
















