യുകെയിലെ ബ്രിട്ടീഷ് വ്യോമതാവളത്തിന് നേരെ നടന്ന ഗൂഢനീക്കത്തിൽ പങ്കുണ്ടെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേണെത്തിന്റെ ആരോപണം ശക്തമായി നിഷേധിച്ച് ഇറാൻ
ഇറാനിലെ ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തി ആരോപണത്തിൽ പ്രതിഷേധം അറിയിച്ചു.
പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഫെയർഫഡ് വ്യോമതാവളത്തിനുസമീപം ബ്രിട്ടിഷ് പൗരരായ 5 യുവാക്കളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇറാനെ ആക്രമിക്കാൻ യുഎസ് സേന ഉപയോഗിച്ച വ്യോമതാവളമാണിത്. ഇറാൻ പൗരനായ ഒരാളെ ഇന്നലെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.















