നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായിരുന്ന മാർട്ടിൻ ആന്റണി അതിജീവിതയെ പറ്റി പറയുന്ന വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പോലീസ് നടപടി എടുക്കും. വിഡിയോയിൽ അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്നുണ്ട്. ഇത് ആരെക്കിലും എടുത്ത് പ്രചരിപ്പിക്കുകയാണെകിൽ അവർക്കെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് നീക്കം.
നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായിരുന്ന മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്ന സമയത്തു എടുത്ത വീഡിയോ ആണ് ഇപ്പൊ വിധിക്കുശേഷം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിഡിയോയിൽ കൂടുതലും കോടതി തള്ളിയ കാര്യങ്ങളും അതിജീവിതയുടെ പേര് അടക്കമുള്ള കാര്യങ്ങളുമാണ് പ്രചരിക്കുന്നത്.
മാര്‍ട്ടിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം കഠിനതടവിന് വിധിച്ചിരുന്നു. പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും പ്രചരിക്കുന്നത്. പല പ്രമുഖരടക്കം വീഡിയോ പ്രചരിപ്പിക്കുന്നതായി പോലീസ് കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും.
















