റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന് യുക്രെയ്ൻ. കരിങ്കടൽ തീരത്തെ റഷ്യൻ നാവിക കേന്ദ്രമായ നോവോറോസിസ്കിൽ നങ്കൂരമിട്ടിരുന്ന കപ്പലുകൾക്ക് നേരെയാണ് അതിസാഹസികമായ ഈ ഡ്രോൺ ആക്രമണം നടന്നത്.
ഇതിന്റെ വിഡിയോയും പുറത്തുവിട്ടു. യുക്രെയ്‌ന്റെ വാദം ശരിയെങ്കിൽ ഇത്തരത്തിലുള്ള ലോകത്തെ ആദ്യ ആക്രമണമാണിത്. യുക്രെയ്ന്റെ ആക്രമണം റഷ്യ സ്ഥിരീകരിച്ചു. എന്നാൽ, മുങ്ങിക്കപ്പൽ തകർന്നില്ലെന്നാണു വാദം.
യുക്രെയ്ന്റെ രഹസ്യ ഡ്രോണായ ‘സബ് സീ ബേബി’യാണ് മുങ്ങിക്കപ്പലിനെ ആക്രമിച്ചത്. റഷ്യൻ അധിനിവേശത്തിനു ശേഷം വികസിപ്പിച്ച ഈ ഡ്രോണിന്റെ നിയന്ത്രണം യുക്രെയ്ന്റെ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിനാണ്. വർഷവ്യാങ്ക ഗണത്തിൽപെട്ട റഷ്യൻ മുങ്ങിക്കപ്പലാണ് ആക്രമിക്കപ്പെട്ടത്.
















