മലപ്പുറം: പോറ്റിയെ കേറ്റിയെ പാരഡി പാട്ടിന്റെ വരികള്‍ മതത്തെ അപമാനിക്കുന്നതല്ലെന്ന് പാരഡിയുടെ അണിയറ പ്രവര്‍ത്തകരുടെ അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ഷാ.
സിസ്റ്റത്തെ അപകടകരമായി ദുരുപയോഗം ചെയ്യുകയാണെന്നും അയ്യപ്പ സന്നിധിയില്‍ നടന്ന കൊളളയുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനയാണ് പാട്ടിലുളളതെന്നും മുഹമ്മദ് ഷാ പറഞ്ഞു. പാട്ടിനെ പ്രാര്‍ത്ഥനയായി എല്ലാവരും ഏറ്റെടുത്തെന്നും അത് അപകടകരമായി ബാധിച്ചത് കൊളളക്കാരെയാണെന്നും മുഹമ്മദ് ഷാ പറഞ്ഞു.
‘തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് പാട്ട് അപകടമാണെന്ന് അവര്‍ക്ക് തോന്നിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വിഷയമാണിത്. നിയമപരമായും രാഷ്ട്രീയപരമായും എതിര്‍ക്കും. നിയമ സംവിധാനത്തിന്റെ കടുത്ത ദുരുപയോഗമാണ് നടക്കുന്നത്. വിശ്വാസികള്‍ക്ക് പ്രശ്‌നമില്ലെന്ന് അവര്‍ പറയുന്നു. സമാധാനത്തോടെ നാട് നിലനില്‍ക്കണമെന്ന ബോധ്യം സര്‍ക്കാരിന് വേണം.
എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയാണ് പരാതിക്ക് കാരണം. ഇവിടെ പാര്‍ട്ടിയാണ് പരാതിക്കാരന്‍. പാര്‍ട്ടിയുടെ വികാരമാണ് വ്രണപ്പെട്ടത്. പാര്‍ട്ടി ഒരു മതമല്ല എന്ന് മനസിലാക്കണം’: മുഹമ്മദ് ഷാ പറഞ്ഞു.
















