എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ അതിക്രൂരമായി മർദിച്ച SHO പ്രതാപ ചന്ദ്രനെതിരെയുള്ള വകുപ്പ്തല അന്വേഷണത്തിൽ ഇന്ന് തുടങ്ങും. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ സിഐ ആയിരിക്കുമ്പോൾ ഗർഭിണിയായ യുവതിയുടെ മുഖത്തടിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് പ്രതാപചന്ദ്രനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
എന്നാൽ സസ്പെൻഷൻ മാത്രം പോരായെന്നും കേസെടുക്കണമെന്നും മർദനമേറ്റ കുടുംബം പറഞ്ഞു. പ്രതാപ ചന്ദ്രനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തേക്ക് വരാനും സാധ്യതയുണ്ട്. സ്ത്രീത്വത്തെ അപമാനിക്കും വിധമായിരുന്നു എസ് എച്ച് ഒയുടെ പെരുമാറ്റമെന്നും സസ്പെന്‍ഷനൊപ്പം പ്രതാപ ചന്ദ്രനെതിരെ കേസെടുക്കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. തുടര്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നോര്‍ത്തില്‍ ലോഡ്ജ് നടത്തുന്ന ഷൈമോളും ഭര്‍ത്താവ് ബെഞ്ചോയും വ്യക്തമാക്കി.
അതേസമയം പ്രതാപ ചന്ദ്രനെതിരേ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. യുവതിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് നടപടി.
















