പ്രാവുകളുടെ കാഷ്ഠം, തൂവലുകൾ എന്നിവയിൽ നിന്ന് ഗുരുതരമായ രോഗങ്ങളുണ്ടാകുമെന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കുറിപ്പ്. അതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാവാകാനായി പൊതുസ്ഥലങ്ങളിൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് വിലക്കി കർണാടക സർക്കാർ.
ബെംഗളൂരു കോർപ്പറേഷൻ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ നഗരസഭകളും ഇതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിരിക്കുകയാണ്. പൊതുജനങ്ങൾക്ക് ശല്യമോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതാണ് പൂർണമായി നിരോധിച്ചിരിക്കുന്നത്.
















