കാറിന്റെ പിൻചക്രം ഊരിത്തെറിച്ചതിൽ സംശയമുണ്ടെന്ന് ആരോപിച്ച മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ ദിവസം ആയിരുന്നു വാമനപുരത്തുവെച്ചു മന്ത്രിയുടെ കാറിന്റെ പിൻചക്രം ഊരിത്തെറിച്ചു അപകടം ഉണ്ടായത്.
‘ഇന്നോവ ക്രിസ്റ്റ നല്ല വാഹനമാണെന്നാണ് വിശ്വാസം. പക്ഷേ, ചക്രം ഊരിയത് ആദ്യമായിട്ടാണ്. സാങ്കേതികത്തകരാർ ഉണ്ടോ എന്നറിയില്ല. വാഹനം വീട്ടിൽ ഇടാറില്ല. ഗസ്റ്റ്ഹൗസിലാണ് നിർത്തിയിടുന്നത്. അപകടത്തിൽ ഒരു ചെറിയ സംശയമുണ്ട്. വീൽ നട്ട് മാത്രം ഇല്ല. ബോൾട്ട് വാഹനത്തിലുണ്ട്. അങ്ങനെ ഊരുമോ എന്നാണ് സംശയം. പോലീസ് അന്വേഷിക്കട്ടെ’ അപകടത്തെക്കുറിച്ചു മന്ത്രി സജി ചെറിയാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
















