കോഴിക്കോട് നഗരത്തിൽ സ്വകാര്യ ബസ്സുകളുടെ അഭ്യാസം. ജനങ്ങളുടെ ജീവൻ വിലകല്പിക്കാതെ മനപ്പൂർവം സിറ്റി ബസ്സുകൾ തമ്മിൽ കുട്ടിയിടിപ്പിക്കുകയായിരുന്നു. ഫറോക്ക് മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന ഗ്രീൻസ് ബസ്സാണ് മറ്റു രണ്ടു ബസുകളിൽ കൊണ്ടിടിച്ചത്
കോഴിക്കോട് മാനാഞ്ചിറയിൽ വെച്ചാണ് ഫറോക്ക് റൂട്ടിൽ ഓടുന്ന ഗ്രീൻസ് ബസ് കീർത്തന ബസിനെ ഇടിപ്പിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ സമീപം നിർത്തിയിട്ട മറ്റൊരു ബസ്സിലും കീർത്തന ബസ് പോയി ഇടിച്ചു. രണ്ടു ബസുകളിലും യാത്രക്കാരുള്ളപ്പോഴാണ് സംഭവം .
ബസ് വിൽക്കുന്നതുമായി ബന്ധപ്പെട്ട കാരണമാണ് ഈ ഇടയ്ക്ക് പിന്നിൽ. ചെറിയ വിലയ്ക്ക് തന്റെ ബസ് ഇവർ ചോദിച്ചിരുന്നു എന്നും ഇതു താൻ സമ്മതിച്ചില്ല അതുകൊണ്ടാണ് വണ്ടി കൊണ്ട് പിടിപ്പിച്ചത് എന്നുമാണ് കീർത്തന ബസ് ഉടമ ബിനോജ് പറയുന്നത്. സംഭവത്തിൽ ടൗൺ പോലീസിൽ ഇവർ പരാതി നൽകി.
















