നടൻ ശ്രീനിവാസൻ്റെ വിയോഗത്തിൽ വികാരാധീനനായി പ്രതികരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. രണ്ടാഴ്ചയിൽ ഒരിക്കൽ ശ്രീനിവാസനെ പോയി കാണുമായിരുന്നു. സംസാരിച്ച് ചാർജ് ചെയ്യാൻ ശ്രമിക്കുമായിരുന്നു. ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയിരുന്നില്ല .തെരഞ്ഞെടുപ്പ് സമയത്ത് പോലും സന്ദേശം സിനിമയെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് പറഞ്ഞ സത്യൻ അന്തിക്കാട് വാക്കുകൾ മുഴുമിക്കാനാവാതെ വിതുമ്പി. ബുദ്ധിയും മനസ്സും എല്ലാക്കാലത്തും ഷാർപ്പായി സൂക്ഷിച്ചിരുന്നയാളാണ് ശ്രീനിവാസൻ. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ എനിക്ക് മതിയായി എന്നു പറഞ്ഞിരുന്നു. വേഗം തിരിച്ചു വരും എന്നാണ് അപ്പോൾ മറുപടി പറഞ്ഞതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഒന്നും പ്രതികരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
















