അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് ഒന്നുമുതൽ മൂന്നുവരെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനുവെക്കും. ഇവിടെ എത്തി പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായി സാധിക്കും. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ.
ഇപ്പോൾ മൃതദേഹം ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രാവിലെ 8.30-ഓടെ മരണം സ്ഥിതികരിക്കുകയും ആയിരുന്നു. ഭാര്യ വിമല മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.
അസുഖബാധിതനായി ശ്രീനിവാസൻ കുറെ നാളുകളായി കണ്ടനാട്ടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. അടുത്തിടെയുണ്ടായ വീഴ്ചയ്ക്കുശേഷം നടക്കാൻ ബുദ്ധിമുട്ടുണ്ടായിയിരുന്നു.
















