മുംബൈയിൽ ഹോട്ടൽമുറിയിൽ നഴ്‌സായ യുവതിയെ കൂട്ടബലാത്സംഗംചെയ്തു യുവാക്കൾ. കേസിൽ പ്രതികളായ ഘനശ്യാം റാത്തോഡ്(27), ഋഷികേ് ചവാൻ(25), കിരൺ റാത്തോഡ്(25) എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്തു.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. നഗരത്തിലെ റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഹോട്ടലിൽ സുഹൃത്തിനെ കാണാനെത്തിയതായിരുന്നു യുവതി. പ്രതികൾ മദ്യപിക്കാനായിരുന്നു ഹോട്ടലിൽ മുറിയെടുത്തത്. ഈ സമയത്തു സുഹൃത്തിനെ കാണാനായി റൂം നമ്പർ 205 ചെല്ലേണ്ടതിന് പകരം മാറി യുവാക്കളുടെ മുറിയായ 105-ാം നമ്പറിൽ ആണ് എത്തിയത്.
വാതിലിൽ മുട്ടിയതോടെ പ്രതികൾ വന്ന് വാതിൽ തുറന്നു. മുറി തുറന്നപ്പോൾ ഇവർ മദ്യപിക്കുന്നതായിരുന്നു കണ്ടത് ഉടനെ യുവതി താൻ തിരക്കി വന്ന വ്യക്തിയുടെ പേര് ചോദിച്ചു അയാൾ ഇവിടെ ഉണ്ടോ എന്ന തിരക്കി. റൂം മാറിയെന്ന് മനസിലായ യുവതി ക്ഷമാപണം നടത്തി തിരികെ പോകാൻ ശ്രമിച്ചപ്പോൾ പ്രതികളിൽ ഒരാൾ യുവതിയെ കയറി പിടിക്കുകയും ബലപ്രയോഗത്തിലൂടെ മുറിയിൽ ഇട്ട് പൂട്ടുകയും ചെയ്തു.
പിന്നീട് ഇവർ യുവതിയെ നിർബന്ധപൂർവം മദ്യപിപ്പിക്കുകയും യുവാക്കൾ മൂന്നുപേരും യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയും ചെയ്തു. പുലർച്ചെ മൂന്നുമണിയോടെയാണ് യുവതിക്ക് മുറിയിൽനിന്ന് പുറത്തുകടക്കാനായത്. ഉടൻതന്നെ യുവതി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
അറസ്റ്റിലായ പ്രതികളിൽ ഋഷികേശ് ചവാൻ എംബിഎ വിദ്യാർഥിയും മറ്റുരണ്ട് പ്രതികൾ ബാങ്കിലെ റിക്കവറി ഏജന്റുമാരായി ജോലിചെയ്യുന്നവരുമാണ്. അതിക്രമത്തിനിരയായ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണെന്നും സുഹൃത്തിനെ കണ്ട് പണം കടം വാങ്ങാനായാണ് യുവതി ഹോട്ടലിൽ പോയതെന്നും പോലീസ് പറഞ്ഞത്
















