വിരമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ പിലിബിത്തിലാണ് സംഭവം. 30കാരനായ സുഖ്ദേവ് സിങ് ആണ് കൊല്ലപ്പെട്ടത്. സിഐഎസ്എഫ് മുൻ ഉദ്യോഗസ്ഥനായ പുരൺ സിങ്ങിന്റ വീട്ടിലാണ് സംഭവം നടന്നത്. തന്റെ മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് സുഖ്ദേവിന്റെ പിതാവ് ആരോപിച്ചു. നാരായണ്‍പൂര്‍ ഗ്രാമത്തിലെ മുന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ വീട്ടിലാണ് അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുരണ്‍സിങ്ങിന്റെ ഭാര്യയേയും വെടിയേറ്റ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുഖ്ദേവ് സിങ് ദേഷ്യപ്പെട്ട് ആക്രമിക്കുകയും പിന്നാലെ സ്വയം വെടിവച്ചു മരിക്കുകയുമായിരുന്നെന്നാണ് പുരണ്‍സിങ്ങിന്റെ വാദം. വെടിവയ്‌ക്കാൻ ഉപയോഗിച്ച റിവോൾവർ പിടിച്ചെടുത്തു. പുരണ്‍സിങ്ങിന്റെ മകളുമായി അധ്യാപകന് പ്രണയബന്ധമുണ്ടെന്ന സംശയത്താലാണ് കൊല. സുഖ്‌ദേവ് സിങ്ങിന്റെ നെഞ്ചിലൂടെ തുളച്ചുകയറിയ വെടിയുണ്ട ഭിത്തിയിൽ തറച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
















