ശബരിമല സ്വർണക്കൊള്ളയിലെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഈ വിഷയത്തിൽ തെളിവുകൾ കണ്ടെത്തിയെന്ന് എസ്ഐടി വ്യക്തമാക്കി. പങ്കജ് ഭണ്ഡാരിക്കും ഗോവർധനും പങ്ക്. ഇരുവരില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഗോവര്‍ധന്റെ പക്കല്‍ നിന്ന് 470 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിമാന്‍ഡില്‍ കഴിയുന്ന പങ്കജ് ഭണ്ഡാരിയേയും ഗോവര്‍ദ്ധനേയും കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ അന്വേഷണസംഘം നാളെ കോടതിയില്‍ സമര്‍പ്പിക്കും. ഇരുവരുടേയും മൊഴി അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഉണ്ണികൃഷ്ണ പോറ്റിക്ക് ഒന്നരക്കോടി രൂപ നല്‍കിയെന്ന് ഗോവര്‍ധന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. തുക കൈമാറിയതിന്റെ തെളിവുകളും രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗോവര്‍ധനില്‍ നിന്ന് 470 ഗ്രാം സ്വര്‍ണം കണ്ടെത്തിയതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നത്. ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരിയാണ് ഗോവര്‍ധന്‍. സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒയാണ് പങ്കജ് ഭണ്ഡാരി. സ്വര്‍ണക്കൊള്ളയില്‍ ഇരുവരുടേയും പങ്ക് തെളിഞ്ഞതിനു പിന്നാലെയായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
















