പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
കടുവ നാട്ടുകാരിൽ ഭീതി സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. ഇന്നലെ രാവിലെയാണ് കടുവ ഇറങ്ങിയ വിവരം നാട്ടുകാർ അറിഞ്ഞത്. കടുവ ഒരാടിനെ പിടികൂടുകയും ചെയ്തിരുന്നു.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും വ്യാപക തെരച്ചിൽ നടത്തിയിരുന്നു. എന്നിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് കൂട് സ്ഥാപിച്ചത്. ഇന്ന് രാവിലെയോടെ കടുവ കൂട്ടിൽ കുടുങ്ങുകയായിരുന്നു.
















