കർണാടകയിലെ ഹുബ്ബള്ളിയിൽ ഇതരജാതിയിൽ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് ഗർഭിണിയായ യുവതിയെ വെട്ടിക്കൊന്നു പിതാവും ബന്ധുക്കളും. കൊല്ലപ്പെട്ട പത്തൊൻപതുകാരിയായ മാന്യത പാട്ടീൽ എന്ന പെൺകുട്ടി മൂന്ന് മാസം ഗർഭിണിയായിരുന്നു.
മാന്യത മറ്റൊരു ജാതിയിൽ പെട്ട വിവേകാനന്ദ എന്ന യുവാവിനെ വിവാഹം കഴിച്ചതായിരുന്നു ക്രൂരതക്ക് കാരണം. മാന്യത വിവാഹശേഷം ഹുബ്ബള്ളിയിൽനിന്ന് ഹാവേരി എന്ന സ്ഥലത്തേക്ക് വിവേകാനന്ദനൊപ്പം താമസം മാറിയിരുന്നു. പിന്നീട് ഗർഭിണിയായ ശേഷം ജന്മ നാടായ ഹുബ്ബള്ളിയിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു അച്ഛനും സഹോദരനുമുൾപ്പെടെയുള്ള ബന്ധുക്കൾ ചേർന്ന് ഇവരെ ആക്രമിച്ചത്.
മാന്യതയുടെ പിതാവും സഹോദരനും ബന്ധുക്കളും ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും വിവേകാനന്ദിനെയും വിവേകാനന്ദിന്റെ മാതാപിതാക്കളെയും ക്രൂരമായി ഉപദ്രവിക്കുകയും ശേഷം പെൺകുട്ടിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നാലെ എല്ലാവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
















