ഈ ക്രിസ്മസിന് ഒരു വിസ്മയം ഞങ്ങൾ ഒരുക്കുകയാണ്. കടലാസ് കൊണ്ടു നിർമിച്ച ഒരു ലക്ഷത്തിലേറെ കുഞ്ഞു നക്ഷത്രങ്ങൾ കൊണ്ട് ഇതാ ഒരു കൂറ്റൻ ഒറിഗാമി നക്ഷത്രം. 38 അടി ഉയരത്തിലും 28 അടി വീതിയിലുമുള്ള ഈ വമ്പൻ നക്ഷത്രം അൻപതോളം പേരുടെ ഒരു മാസത്തെ പ്രയത്നം കൊണ്ടാണ് പൂർത്തിയാക്കിയത്. 2 ഗിന്നസ് റെക്കോർഡുകളും 3 ചരിത്ര നേട്ടങ്ങളും കരസ്ഥമാക്കിയ മഞ്ഞാലുംമൂട് സ്വദേശി എസ്.ശ്രീരാജാണ് അടുത്ത ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഈ കൂറ്റൻ നക്ഷത്രം നിർമിക്കാൻ നേതൃത്വം നൽകുന്നത്.
ക്രിസ്മസ് തലേന്ന്, അതായത് ഈ മാസം 24ന് ഈ വിസ്മയ നക്ഷത്രം തെളിയും. പാറശാല നെടുവാൻവിള ഹോളി ട്രിനിറ്റി ദേവാലയത്തിലാണ് ഈ നക്ഷത്രം സ്ഥാപിക്കുന്നത്. പാറശാലയിൽ നിന്ന് പാറശാല–വെള്ളറട മലയോര ഹൈവേയിലേക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ദേവാലയത്തിലെത്താം. ഈ അൽഭുത നക്ഷത്രം കാണുന്നതിന് എല്ലാവർക്കും സ്വാഗതം. ഡിസംബർ 24 ന് വൈകിട്ട് 5 മണി മുതൽ കൂറ്റൻ ഒറിഗാമി നക്ഷത്രവും മനോഹരമായ പുൽക്കൂടും സന്ദർശിക്കാം
ഹോളി ട്രിനിറ്റി ചർച്ച്
നെടുവാൻവിള
പാറശാല
















