എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റി വെച്ച നേപ്പാൾ സ്വദേശിയായ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികം. അപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ഷിബുവിന്റെ ഹൃദയം ആയിരുന്നു നേപ്പാൾ സ്വദേശിയായ ദുർഗക്ക് നൽകിയത്. ഏകദേശ മൂന്നുമണിക്കൂർ നീണ്ടുനിന്ന ശാസ്ത്രക്രിയയായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടിയെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. അവയവദാനത്തിലൂടെ 7 പേർക്ക് പുതുജീവനേകിയ ഷിബുവിന്റെ സംസ്കാര ചടങ്ങുകൾ നടന്നു.
നമ്മുടെ രാജ്യത്ത് ആദ്യമായിട്ടായിരുന്നു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ഏറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിദേശ പൗരയ്ക്ക് ഹൃദയം മാറ്റിവയ്ക്കുന്നത്. രാജ്യത്തെ പൗരന്മാർക്ക് ഹൃദയം മാറ്റിവെച്ചതിന് ശേഷം മാത്രം വിദേശത്തുള്ളവരെ പരിഗണിച്ചാൽ മതിയെന്ന കേന്ദ്ര ചട്ടമായിരുന്നു ദുർഗ്ഗയ്ക്ക് മുന്നിൽ ഇത്രയും കാലം തടസമായി നിന്നിരുന്നത്.
















