തമിഴ്നാട്ടിലെ പൗൾട്രി ഫാമുകൾക്കുവേണ്ടി കോഴികളെ വളർത്തിനൽകുന്ന കർഷകർ സമരത്തിലേക്ക്. പുതുവർഷമായ ജനുവരി ഒന്നുമുതൽ ആകും സമരം ആരംഭിക്കുക.
കോഴിവളർത്തലിനുള്ള പ്രതിഫലം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ സമരത്തിലേക്കു നീങ്ങുന്നത്. കോഴികളെ ഫാമുകളിലേക്ക് നൽകുമ്പോൾ കർഷകർക്ക് കിലോഗ്രാമിന് 6.5 രൂപയാണ് നൽകുന്നത്. അത് 20 രൂപയാക്കി ഉയർത്താനാണ് സമരം.
ഈ സമരം മൂലം കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇറച്ചിക്കോഴിക്ക് വില കൂടാൻ സാധ്യത ഉണ്ട്.
















