രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ ബിജെപിക്ക് പങ്കില്ലെന്ന് രാജീവ് ചന്ദ്രശേഖർ. ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് ചില വികലമനസ്സുള്ളവരാണെന്നും അതിന് നിയമപരമായ നടപടിയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ പ്രശ്നങ്ങളും പാർട്ടിയുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. താനാണെങ്കിൽ അക്രമികൾക്കെതിരെ നിയമനടപടിയാണ് സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















