പാലക്കാട് നഗരസഭയിലെ ബിജെപി ചെയർമാൻ,വൈസ് ചെയർമാൻ സ്ഥാനാർത്ഥികളെ നാളെ രാവിലെ 8 മണിക്ക് പ്രഖ്യാപിക്കും. പാർലമെന്ററി പാർട്ടി യോഗം ചേർന്ന ശേഷമാവും പ്രഖ്യാപനം എന്ന് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ പറഞ്ഞു. ബിജെപിയുടെ ചെയർമാൻ സ്ഥാനാർത്ഥിയെ കണ്ടെത്തി.സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് നടക്കുന്ന നാളെ ജില്ലാ നേതൃത്വം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും.
സംസ്ഥാന ട്രഷറർ കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ സ്ഥാനാർത്ഥി ആര് എന്നത് പ്രഖ്യാപനവേളയിൽ മാത്രം പറയും എന്ന് പ്രശാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം പാലക്കാട് നഗരസഭയിൽ പി സ്മിതേഷ് ബിജെപി ചെയർമാൻ സ്ഥാനാർഥിയും ടി. ബേബി വൈസ്. ചെയർപേഴ്സണുമാവും. മുരുകണി വാർഡിൽ നിന്നാണ് പി സ്മിതേഷ് ഇത്തവണ ജയിച്ചത്. നിലവിൽ ബിജെപി ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. അതേസമയം, ചെയർമാൻ സ്ഥാനത്തേക്ക് കൂടുതൽ സാധ്യതയുണ്ടായിരുന്ന സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസിനെ അവസാന നിമിഷം മാറ്റിയെന്നാണ് വിവരം.
Story Highlights : palakkad municipal corporation bjp chairman candidate
















