തിരുവനന്തപുരം ഡെപ്യൂട്ടി മേയറായി BJP സ്ഥാനാർത്ഥി ആശാ നാഥ് ചുമതലയേറ്റു. ആശാനാഥ്- BJP – 50 വോട്ടുകൾ നേടിയപ്പോൾ, മേരി പുഷ്പം -യുഡിഎഫ് – 19, രാഖി രവികുമാർ – LDF -28 വോട്ടുകളും നേടി. 2 വോട്ട് അസാധുവായി.
UDF വിമതൻ സുധീഷ് കുമാർ വോട്ട് ചെയ്തില്ല. അതേസമയമ് ആർ ശ്രീലേഖ ചടങ്ങ് ബഹിഷ്കരിച്ചു. ഡെപ്യൂട്ടി മേയറായി ആശ നാഥ് ചുമതലയേൽക്കുന്നതിന് മുമ്പേ ശ്രീലേഖ ഹാൾ വിട്ടിറങ്ങി. മേയറായി വി വി രാജേഷ് ചുമത്തേയേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേയും ആർ ശ്രീലേഖ ഹാൾ വിട്ടിറങ്ങിയിരുന്നു.
















