എൽഡിഎഫിന്റെ അടിയന്തര നേതൃയോഗം ഇന്ന് ചേരും. കേന്ദ്രസർക്കാരിന് എതിരായ പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യാനാണ് യോഗം. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങൾ, ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം കുടിശ്ശികയായത്, വായ്പാ പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ആയിരിക്കും പ്രക്ഷോഭം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമുള്ള തിരുത്തൽ നടപടിയുടെ ഭാഗമായി കൂടിയാണ് പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. സമരവേദി എവിടെയെന്നും എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും.
















