ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിനായി ഇരു ടീമുകളും ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വീണ്ടും ഇറങ്ങുന്നു. രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക.
ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ച് പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഇന്ത്യൻ ടീം, വിജയം തുടർന്ന് ആധിപത്യം ഊട്ടിയുറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 8000-ത്തോളം കാണികളാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ ടീമുകൾക്ക് പിന്തുണയുമായി എത്തിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബർ 30-നാണ് നടക്കുക.
















