പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫോർട്ട് കൊച്ചിയിലെ റിസോർട്ടുകളിലും പബുകളിലും നടക്കുന്ന ലഹരി പാർട്ടികൾക്ക് പൂട്ടിടാൻ പൊലീസും എക്സൈസും പരിശോധന ശക്തമാക്കുന്നു. വിദേശികളടക്കം പതിനായിരക്കണക്കിന് ആളുകൾ എത്തുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാനാണ് തീരുമാനം. പരിശോധനക്ക് പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു. ഫോർട്ട് കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ നിശാപാർട്ടികൾ സജീവമാകുമെന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്.
അനുമതിയില്ലാതെ നിശാ പാർട്ടികൾ നടത്തുന്നത് പൂട്ടിടാനാണ് തീരുമാനം. ലഹരി പരിശോധന തടയാൻ പബുകളിലും റിസോർട്ടുകളിലും പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് ഇറങ്ങും. ഈ മാസം 31 വരെ ഫോർട്ട് കൊച്ചിയ്ക്ക് പുറത്തു നിന്ന് എത്തുന്നവരെ നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
















