കൊച്ചി: വെങ്ങോല പഞ്ചായത്ത് ഭരണം യുഡിഎഫ് സ്വന്തമാക്കി. കോണ്‍ഗ്രസ് അംഗം ഷെഫീത ഷെരീഫിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. ഒമ്പത് വോട്ടാണ് ഷെമീത ഷെരീഫിന് കിട്ടിയത്. ഇടത് സ്ഥാനാര്‍ത്ഥിയായ എല്‍സി എല്‍ദോസിന് എട്ട് വോട്ടുകളാണ് ലഭിച്ചത്. ട്വന്റി 20യും എസ്ഡിപിഐയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
എസ്ഡിപിഐ അംഗം എത്തിയെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. മലപ്പുറത്തെ തിരുവാലിയിൽ യുഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. താരിയൻ തുമയാണ് പ്രസിഡന്റ്. എട്ടിനെതിരെ 11 വോട്ടിനാണ് യുഡിഎഫ് ജയം.
അതേസമയം കോട്ടയം ജില്ലയിലെ എരുമേലിയില്‍ എല്‍ഡിഎഫ് വിജയിച്ചു. 22ാം വാര്‍ഡിലെ അംഗം അമ്പിളി സജീവനാണ് പ്രസിഡന്റ്. പ്രസിഡന്റ് സീറ്റ് പട്ടിക വര്‍ഗ സംവരണമായിരുന്നു. ഭൂരിപക്ഷം ഉണ്ടായിട്ടും സംവരണ വിഭാഗത്തില്‍ യുഡിഎഫിന് ജയിച്ചവര്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ആലപ്പുഴ ജില്ലയിലെ വിയപുരത്ത് പ്രസിഡണ്ടായി എൽഡിഎഫിലെ പി ഓമനയെ തിരഞ്ഞെടുത്തു. കോറം തികയാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു
ആകെയുള്ള 14 സീറ്റിൽ ആറ് യുഡിഎഫ്, 5 എൽഡിഎഫ്, മൂന്ന് ബിജെപി എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി സ്ത്രീ സംവരണം ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം.
യുഡിഎഫിൽ നിന്ന് ഈ സ്ഥാനത്തേക്ക് ആരും വിജയിച്ചിരുന്നില്ല. ഇതോടെയാണ് ഭൂരിപക്ഷമില്ലാതിരുന്നിട്ടും എല്‍ഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ സി കെ സബിത പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് എല്‍ഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. എല്‍ഡിഎഫിനും യുഡിഎഫിനും ഒന്‍പത് വീതവും ബിജെപിക്ക് ഒരംഗവുമാണുള്ളത്.
















