കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വിചാരണ തടവുകാരനായ കൊലക്കേസ് പ്രതി ചാടിപ്പോയി. പെരിന്തൽമണ്ണ സ്റ്റേഷനിൽ കേസിലെ പ്രതി വിനീഷ് ആണ് രക്ഷപ്പെട്ടത്.
മൂന്നാം വാർഡിൽ നിന്നാണ് രക്ഷപ്പെട്ടത്. മലപ്പുറം പെരിന്തൽമണ്ണ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് ഇയാളെ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നത്.
പൊലീസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പ്രതി ചാടിപ്പോയത്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കർ മാത്രമാണ് ധരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
















