കർണാടകയിലെ കൊപ്പളയിൽ ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപം നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ക്ഷേത്ര ദർശനത്തിന് എത്തിയവർ കുഞ്ഞിന്റെ കരച്ചിൽ കേട്ട് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകൾ കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചു. കുഞ്ഞ് നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട്.
















