തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ സിംഹവാലൻ കുരങ്ങ് തിരികെ കയറി. സന്ദർശകരെ അകത്ത് പ്രവേശിപ്പിച്ചു തുടങ്ങി. കുരങ്ങിനെ കൂട്ടിലടച്ചുവെന്ന് മൃഗശാല അധികൃതർ അറിയിച്ചു. 37 വയസ് പ്രായമുള്ള പെൺ കുരങ്ങാണ് ചാടിപ്പോയിരുന്നത്.
കുരങ്ങ് ചാടി പോയതിനെ തുടർന്ന് ടിക്കറ്റ് കൗണ്ടർ താത്കാലികമായി അടച്ചിരുന്നു. കുരങ്ങ് തിരികെ എത്തിയതോടെ ടിക്കറ്റ് കൗണ്ടർ വീണ്ടും തുറന്നു.
ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലൻ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്. ആറ് സിംഹവാലൻ കുരങ്ങുകളാണ് മൃഗശാലയിൽ ആകെയുള്ളത്.
മൂന്ന് ആൺകുരങ്ങും മൂന്ന് പെൺ കുരങ്ങും ആണ് ഉള്ളത്. മുൻപ് ഹനുമാൻ കുരങ്ങ് ചാടിയിരുന്നു.
















