10–ാം ക്ലാസുക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ കഴിയുകയായിരുന്ന 19 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുകയായിരുന്ന പ്രതി സിൽച്ചാറിലെ കുംബ്രിംഗ്രാം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
ഡിസംബർ 15ന് സിൽച്ചറിലെ മാലുഗ്രാം പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി ബലാത്സംഗത്തിന് പരാതി നൽകിയതിന് പിന്നാലെ പ്രതി രോഗിത് ബിശ്വാസ് സംസ്ഥാനം വിട്ടുപോയിരുന്നതായി പൊലീസ് അറിയിച്ചു. എട്ടു മാസത്തോളം വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നു.
പെൺകുട്ടി ഒറ്റയ്ക്കായിരുന്ന സമയം വീട്ടിൽ അതിക്രമിച്ചു കയറി ഫോട്ടോ ചിത്രീകരിക്കുകയും ചെയ്തു. ഫോട്ടോ പ്രചരിപ്പിക്കുമെന്നും ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകായിയുരുന്നു.
പിന്നീട് ഡീപ്പ് ഫേക്ക് ഉപയോഗിച്ച് അശ്ലീല വിഡിയോകൾ നിർമിക്കുകയും സമൂഹ മാധ്യമത്തിൽ പെൺകുട്ടിയുടെ പേരിൽ അക്കൗണ്ടുകൾ ഉണ്ടാക്കി വിഡിയോ അതിലൂടെ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
















