ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ഉടൻ മൊഴി രേഖപ്പെടുത്താൻ വിളിക്കും. നോട്ടീസ് നൽകിയാവും അടൂർ പ്രകാശിനെ വിളിപ്പിക്കുക. ആറ്റിങ്ങൽ എംപി ആയിരിക്കെ പോറ്റി രണ്ടുതവണ തന്നെ വന്നു കണ്ടിട്ടുണ്ടെന്നും അന്നദാന ചടങ്ങിന് ഉദ്ഘാടകനാകാൻ ക്ഷണിക്കാനാണ് വന്നതെന്നുമായിരുന്നു പോറ്റിയുമായുള്ള ബന്ധത്തെപ്പറ്റി അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ചാണ് സോണിയ ഗാന്ധിയെ കാണാൻ ഒപ്പം പോയതെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഏതുതരത്തിലുള്ള ബന്ധമാണ് അടൂർ പ്രകാശിന് ഉള്ളതെന്നാണ് അന്വേഷണസംഘം ചോദിച്ചറിയുക. സ്വർണ തട്ടിപ്പിന് എന്തെങ്കിലും സഹായം ഉണ്ണികൃഷ്ണൻ പോറ്റിക്ക് അടൂർ പ്രകാശ് നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കും.
















