നവോത്ഥാന നായകനും എൻ.എസ്.എസ് സ്ഥാപകനുമായ മന്നത്ത് പത്മനാഭൻ്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മലയാളത്തിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രി മന്നം പത്മനാഭനെ അനുസ്മരിച്ചത്.
ആത്മാഭിമാനം, സമത്വം, സാമൂഹിക പരിഷ്‌കരണം എന്നിവയിൽ അടിയുറച്ചതാണ് യഥാർത്ഥ പുരോഗതി എന്ന് വിശ്വസിച്ച ക്രാന്തദർശിയായിരുന്നു മന്നത്ത് പത്മനാഭൻ എന്ന് പ്രധാനമന്ത്രി കുറിച്ചു. സാമൂഹിക സേവനത്തിനായി ജീവിതം സമർപ്പിച്ച മഹദ് വ്യക്തിത്വത്തെ അതീവ ആദരവോടെയാണ് രാജ്യം ഈ ദിനത്തിൽ സ്മരിക്കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ സുപ്രധാന മേഖലകളിൽ മന്നത്ത് പത്മനാഭൻ നൽകിയ സംഭാവനകൾ പ്രചോദനാത്മകമാണ് എന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും ഇന്നും സമൂഹത്തിന് വഴികാട്ടുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എഴുതിയ കുറുപ്പിന്റെ പൂർണരൂപം :
മന്നത്ത് പത്മനാഭന്റെ ജന്മവാർഷിക ദിനത്തിൽ സാമൂഹ്യ സേവനത്തിനായി ജീവിതം സമർപ്പിച്ച ഒരു മഹത് വ്യക്തിത്വത്തെ അങ്ങേയറ്റം ആദരവോടെ നാം സ്മരിക്കുകയാണ്. ആത്മാഭിമാനം സമത്വം സാമൂഹ്യ പരിഷ്കരണം എന്നിവയിൽ വേരോങ്ങിയതാണ് യഥാർത്ഥ പുരോഗതി എന്ന് വിശ്വസിച്ച് ക്രാന്തദർശിയായിരുന്നു അദ്ദേഹം.
ആരോഗ്യം വിദ്യാഭ്യാസം സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെ അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകൾ പ്രചോദനാത്മകമാണ്. നീതിയും അനുകമ്പയും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായുള്ള പ്രയാണത്തിൽ അദ്ദേഹത്തിന്റെ ദർശനങ്ങൾ നമ്മെ എക്കാലവും നയിക്കുന്നു
















