പുതുവത്സര രാവിൽ ജർമനിയിൽ നടന്ന ദാരുണമായ സംഭവത്തിൽ തെലങ്കാന സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് 25 വയസ്സുകാരനായ ഹൃതിക് റെഡ്ഡി മരണത്തിന് കീഴടങ്ങിയത്. മാഗ്ഡെബർഗിൽ താമസിച്ചിരുന്ന അപ്പാർട്ട്‌മെൻ്റിൽ തീ ആളിപ്പടർന്നപ്പോൾ, പരിഭ്രാന്തനായി കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് ചാടുകയായിരുന്നു ഹൃതിക്.
പുതുവത്സര ദിനത്തിലാണ് ദുരന്തം സംഭവിച്ചത്. ഹൃതിക് റെഡ്ഡി താമസിച്ചിരുന്ന അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിൽ തീ പടർന്നുപിടിക്കുകയും നിമിഷനേരം കൊണ്ട് കട്ടിയുള്ള പുക മുറികളെ വലയം ചെയ്യുകയും ചെയ്തു. ഈ തീവ്രമായ സാഹചര്യത്തിൽ പരിഭ്രാന്തനായ ഹൃതിക്, പ്രാണരക്ഷാർത്ഥം കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
ചാട്ടത്തിനിടെ ഹൃതിക്കിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
















