ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ യഥാർഥവസ്തുതകളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആരോപണങ്ങളുമായി ആന്റോ ആന്റണി എംപി.
സോണിയാഗാന്ധിക്കൊപ്പം 2013-14 കാലഘട്ടത്തിൽ എടുത്ത ഫോട്ടോയാണ് തന്റെ പേരിൽ ഇപ്പൊ പ്രചരിക്കുന്നത് എന്നും പ്രയാർ ഗോപാലകൃഷ്ണനാണ് അന്നത്തെ ദേവസ്വംബോർഡ് പ്രസിഡന്റ് അതിനാലാണ് താൻ ആ ഫോട്ടോയിൽ ഉള്ളതെന്നും കൂടെ ആരാണെന്ന് അറിയത്തില്ലെന്നും ആന്റോ ആന്റണി പറഞ്ഞു.
ശബരിമല അന്വേഷണത്തിൽ രക്ഷപെടാനായി ഓരോ ആളുകൾ ഇറക്കുന്ന കാര്യങ്ങൾ ആണിതെന്നും പൊതുപ്രവർത്തകർക്കൊപ്പം നിരവധിയാളുകൾ ഫോട്ടോയെടുക്കാൻ വരും അടിസ്ഥാനരഹിതമായ കാര്യങ്ങൾ കാണിച്ച് ശ്രദ്ധതിരിക്കാതെ യഥാർഥ പ്രതികളിലേക്ക് അന്വേഷണം എത്തണം എന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം തടസ്സപ്പെടുത്തുന്നതിനുള്ള ശക്തമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് പൊതുസമൂഹത്തിന് ബോധ്യമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















