കോഴിക്കോട് താമരശ്ശേരി കൈതപ്പൊയിൽ ഫ്ലാറ്റിൽ യുവതിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. ഹസ്ന എന്ന യുവതിയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
എട്ട് മാസമായി ഹസ്ന ആദിൽ എന്ന യുവാവിനൊപ്പം ഈ ഫ്ലാറ്റിലാണ് താമസം. മരിക്കുന്നതിന് മുമ്പ് ഹസ്ന ആദിലിനെ വിളിക്കുകയും ആദിൽ ഫോൺ എടുക്കാത്തതിന് തുടർന്ന് ഹസ്ന ഒരു ശബ്ദ സന്ദേശം അയക്കുകയും ചെയ്തു. ഇത് ഇപ്പൊ പുറത്തുവന്നിരിക്കുകയാണ്.
എന്റെ ജീവിതം പോയി എന്നും ലഹരി ഇടപ്പാടുകൾ പുറത്തുപറയുമെന്നും കൂടാതെ കൊടിസുനി മുതൽ ഷിബു വരെ കുടുങ്ങും എന്നും തനിക് അറിയാവുന്ന എല്ലാ വിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ താൻ പുറത്തുവിടുമെന്നും യുവതി പറയുന്നതായി ശബ്ദ സന്ദേശത്തിൽ കേൾക്കാം.
കൂടാതെ ഹസ്ന തന്റെ വീട്ടിലേക്ക് വരികെയാണ് വീട്ടുകാരോട് പറഞ്ഞിരുന്നു.എന്നാൽ ഹസ്ന വീട്ടിൽ എത്തുകയും ചെയ്തില്ല പിന്നീട് വീട്ടുകാർ മരണ വിവരം അറിയുകയുമായിരുന്നു.
സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പോലീസ് അതെ സമയം ഓഡിയോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്.
















