രാഹുൽ മാങ്കൂട്ടത്തിന്റെ കേസിൽ അതിജീവിതയെ സൈബർ ആക്രമണം നടത്തി എന്ന കേസിൽ അറസ്റ്റിലായതിന് പ്രതികരണവുമായി രാഹുൽ ഈശ്വർ രംഗത്ത്. താൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പരാതിയിൽ പറഞ്ഞത് തെറ്റാണെന്നും വീഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് വിലക്കില്ലെന്നും രാഹുൽ ഈശ്വർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിരവധി ഡ്രഗ് കേസും റേപ്പ് കേസും ഒക്കെ ഉണ്ടായിട്ടും വേടൻ ജയിലിൽ കിടന്നിട്ടില്ലെന്നും താൻ 16 ദിവസമാണ് കിടക്കേണ്ടി വന്നതെന്നും അതിജീവിത എന്ന് പറയുന്ന പെൺകുട്ടിയുടെ ഭർത്താവാണ് ശരിക്കും അതിജീവിതൻ എന്നും അവനെ സപ്പോർട്ട് ചെയ്ത് കൊടുത്ത വീഡിയോ ആണ് ആ പെൺകുട്ടിയെ പ്രകോപിപ്പിച്ചത് എന്നും അയാൾക്കെതിരെ പരാതി കൊടുക്കാൻ പറ്റാത്തത് കൊണ്ടാണ് തനിക്കെതിരെ പരാതി കൊടുത്തതെന്നും രാഹുൽ പറഞ്ഞു.
സ്ത്രീസുരക്ഷ എന്ന ആശയത്തെ ഇവർ ദുരുപയോഗം ചെയ്യുകയാണ്. പരാതിക്കാരി പറയുന്ന പീഡനാരോപണം നിലനിൽക്കില്ല എന്ന് രാഹുലിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പതിനാലാമത്തെ പേജിൽ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവർ അതിജീവിത ആകുന്നത്”, രാഹുൽ ചോദിച്ചു.
കൂടാതെ “മാധ്യമങ്ങൾ അവളോടൊപ്പവും അവനോടൊപ്പവും അല്ല നിൽക്കേണ്ടത്, സത്യത്തിനൊപ്പം നിൽക്കണം. ദിലീപിനെ കള്ളക്കേസിൽ ജയിലിൽ ഇടാൻ സാധിക്കുമെങ്കിൽ പിന്നെ ആരാണ് ഇവിടെ സേഫ്. എനിക്ക് ശക്തമായ എതിർപ്പ് ഉള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷെ അദ്ദേഹത്തിന് എതിരെ ഞാൻ കള്ളം പറയില്ല. ആളുകളെ പെടുത്തുന്ന പരിപാടി നിർത്തണം. ഇല്ലാത്ത പരാതിയുടെ പേരിലാണ് എന്നെ ക്രൂശിക്കുന്നത്. അങ്ങനെ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിൽ നിന്ന് അറിഞ്ഞത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിൽ അപേക്ഷ കൊടുത്തിട്ടുണ്ട്. രാഹുൽ വെളിപ്പെടുത്തി.