സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയിലും പ്രളയത്തിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യസഹായം ഉറപ്പാക്കുന്നതിനായി അടിയന്തര ഇടപെടലുകളുമായി കൃഷിവകുപ്പ്. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെ നിര്‍ദേശപ്രകാരം ഹോര്‍ട്ടികോര്‍പ്പ് മുഖേനയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറികള്‍ വിതരണം ചെയ്തത്.
ഇതു വരെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ആകെ 76 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ?1,90,808 രൂപയുടെ പച്ചക്കറികളാണ് എത്തിച്ചത്. ഓഗസ്റ്റ് 2-ന് പത്തനംതിട്ടയിലെയും ആലപ്പുഴയിലെയും 31 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ?1,25,134 രൂപയുടെയും ഓഗസ്റ്റ് 3-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 45 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ?65,674 രൂപയുടെയും പച്ചക്കറികള്‍ വിതരണം ചെയ്തു.
ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശക്തമായി നിലകൊള്ളുന്നതിന്റെയും ഭാഗമായാണ് ഹോര്‍ട്ടികോര്‍പ്പ് മുഖേന ആവശ്യമായ പച്ചക്കറികള്‍ വിതരണം നടത്തിയത്. ക്യാമ്പുകളിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് തുടര്‍ന്നും പച്ചക്കറികളും മറ്റ് അവശ്യ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അറിയിച്ചു.
















