യുഎസിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രാപ്രദേശ് സ്വദേശികളെ ദമ്പതികൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് പാലക്കൊല്ലു സ്വദേശിയും യുഎസിൽ സോഫ്റ്റ്‌വെയർ എൻജീനിയറുമായ കൃഷ്ണ കിഷോർ (45), ഭാര്യ ആശ (40) എന്നിവരാണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന ഇവരുടെ രണ്ടുമക്കൾക്കും ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്.
വാഷിങ്ടണിൽവെച്ചാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ദമ്പതിമാർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മകനെയും മകളെയും എമർജൻസി ടീം അംഗങ്ങളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
















