അമേരിക്കയിൽ ഇന്ത്യൻ വംശജയെ മുൻകാമുകൻ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി തമിഴ്‌നാട്ടിൽ പിടിയിൽ. അമേരിക്കയിൽ ഡാറ്റ അനലിസ്റ്റായ തെലങ്കാന സ്വദേശി നികിത ഗോഡിശാല (27) യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ അർജുൻ ശർമ (26) യെ തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയത്.
ജനുവരി 2-നായിരുന്നു നികിതയെ കാണാൻ ഇല്ലെന്ന് പരാതിയുമായി അർജുൻ ഹൊവാഡ് കൗണ്ടി പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയേ അന്വേഷണത്തിലായിരുന്നു ജനുവരി മൂന്നാം തീയതി അർജുന്റെ ഫ്ലാറ്റിൽ നികിതയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
എന്നാൽ പരാതി നൽകി പിറ്റേ ദിവസം തന്നെ അർജുൻ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. പ്രതി ഇന്ത്യയിലേക്ക് കടന്നതായി സ്ഥിരീകരിച്ചതോടെ ഇന്റർപോളിനും ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്കും വിവരങ്ങൾ കൈമാറി. തുടർന്ന് ഇന്ത്യയിലെയും യുഎസിലെയും അന്വേഷണ ഏജൻസികളുടെ സംയുക്തനീക്കത്തിനൊടുവിലാണ് തമിഴ്‌നാട്ടിൽനിന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ്‌ചെയ്തത്.
















