സംസ്ഥാനത്ത കോഴിയിറച്ചി വില കുതിക്കുന്നു. ഒരു കിലോ കോഴിയിറച്ചിക്ക് 280-290 രൂപയാണ് ഇന്നത്തെ വില. ഒരു മാസത്തിനിടെ ഇറച്ചിക്കോഴിക്ക് 50ലേറെ രൂപയാണ് വർധിച്ചത്. വരുദിവസങ്ങളിലും വില കൂടാനാണ് സാധ്യത.
തമിഴ്നാട് ലോബിയുടെ നിയന്ത്രത്തിലുള്ള വന്‍കിട ഫാമുടമകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കുത്തനെ ഉയര്‍ത്തുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു.
വിലക്കയറ്റം വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്നും ചിക്കൻ വ്യാപാരി സമിതി ഭാരവാഹി ഫിറോസ് പൊക്കുന്ന് അറിയിച്ചു.
















