പത്തനംതിട്ടയിൽ 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഹൈക്കോടതി അഭിഭാഷകൻ ആയ നൗഷാദിനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നൗഷാദ് നൽകിയ മുൻകൂർ ജാമ്യപേക്ഷ പരിഗണിച്ചാണ് കോടതി നടപടി.
കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ വിവാഹ മോചനക്കേസ് കൈകാര്യം ചെയ്ത അഭിഭാഷകനാണ് നൗഷാദ്. ഇയാൾ പെൺകുട്ടിയെ മദ്യം നൽകി ക്രൂര പീഡനത്തിന് പല തവണ ഇരയാക്കുകയായിരുന്നു.
നിലവിൽ നൗഷാദ് ഒളിവിലാണ്. ജാമ്യവ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഇല്ലെങ്കിൽ ജാമ്യം റദ്ദാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് നാഗരത്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
















